Headlines

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1059 മരണം

 

രാജ്യത്ത് കൊവിഡ് തീവ്രത അവസാനിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിൽ താഴെയെത്തുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് വർധനവിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

1059 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 5,01,114 ആയി ഉയർന്നു. നിലവിൽ 13,31,648 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.