24 മണിക്കൂറിനിടെ 1.49 ലക്ഷം പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ കൊവിഡ് മരണം 5 ലക്ഷം കടന്നു

 

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് ശക്തി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം പ്രതിദിന മരണനിരക്ക് വീണ്ടും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1072 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ കൊവിഡ് മരണം ഇതോടെ അഞ്ച് ലക്ഷം പിന്നിട്ടു. ഇതിനോടകം 5,00,055 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,19,52,712 ആയി ഉയർന്നു. നിലവിൽ 14,35,569 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.