ആ നാദം നിലച്ചു: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ അന്തരിച്ചു

 

മഹാഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു. 93 വയസ്സായിരുന്നു. രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലതാ മങ്കേഷ്‌കരറുടെ ആരോഗ്യനില കഴിഞ്ഞ ദിവസം ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ലീജിയൻ ഓഫ് ഓൺ തുടങ്ങിയ അനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലചിത്ര പുരസ്‌കാരം മൂന്ന് തവണ സ്വന്തമാക്കി

1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത മങ്കേഷ്‌കറുടെ ജനനം. സംഗീത സംവിധായകൻ ഹൃദയാഥ്, ഗായിക മീന ഖാദികർ, ഗായിക ഉഷ മങ്കേഷ്‌കർ, ഗായിക ആശാ ഭോസ്ലെ എന്നിവരാണ് സഹോദരങ്ങൾ.