കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറുടെ നില അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് ലതാ മങ്കേഷ്‌കർ. ജനുവരി 11നാണ് കൊവിഡ് ബാധയെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കടുത്ത ന്യൂമോണിയയും ലതാ മങ്കേഷ്‌കറെ അലട്ടിയിരുന്നു. 1942ൽ 13ാം വയസ്സിൽ ചലചിത്ര ഗാന രംഗത്തേക്ക് എത്തിയ പ്രതിഭയാണ് ലത. നിരവധി ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ പാട്ടുകൾ പാടി.
2001ൽ ലതക്ക് ഭാരത രത്‌ന നൽകി രാജ്യം ആദരിച്ചിരുന്നു. പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.