രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി
രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യ സെക്രട്ടറി കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. 15 മുതല്‍ 18 വയസുവരെ പ്രായമുള്ള അര്‍ഹരായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം ഊന്നിപ്പറഞ്ഞിട്ടുണ്ട്. കൗമാരക്കാരുടെ വാക്‌സിനേഷന്‍ അടിയന്തര പ്രാധാന്യത്തോടെ…