കാർഷിക മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ; കർഷകർക്ക് പിന്തുണ നൽകാൻ കിസാൻ ഡ്രോണുകൾ

 

ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ. 2.73 ലക്ഷം കോടി രൂപ കാർഷികോത്പന്നങ്ങളുടെ താങ്ങുവിലക്കായി നീക്കിവെക്കും. സർക്കാർ കൃഷിക്ക് പ്രധാന പരിഗണന നൽകുന്നതായും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികൾ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ. സ്വീകരിക്കും.

കർഷകർക്ക് പിന്തുണയേകാൻ കിസാൻ ഡ്രോണുകൾ രംഗത്തിറക്കും. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പരിഗണന നൽകും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു

കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ സമരം നടന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് നിയമങ്ങൾ പിൻവലിക്കേണ്ടി വന്നിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കർഷകരെ അനുനയിപ്പിക്കാനായി വൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു.