5 ജി ലേലം ഈ വർഷം നടത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സേവനം ഉടനെ ലഭ്യമാകും. 5 ജി സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. അടുത്ത സംമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവും. 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും. 5ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും.
കൂടാതെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും. കൊവിഡ് ഗ്രാമീണ മേഖലയിലെ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്‌നം പരിഹരിക്കാൻ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും.