ദിലീപിന്റെ രവിപുരത്തെ ഫ്‌ളാറ്റിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന

 

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസിൽ എറണാകുളം രവിപുരത്തെ ഫ്‌ളാറ്റിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റിൽ പരിശോധന ആരംഭിച്ചത്. ഈ ഫ്‌ളാറ്റിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു

അതേസമയം നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം ഒരു മാസത്തിനകം തീർക്കണമെന്ന് വിചാരണ  കോടതി ഉത്തരവിട്ടു. ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. വിചാരണ കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.