Headlines

ഷാഫി പറമ്പിലിന് എതിരായ അധിക്ഷേപ പരാമര്‍ശം: ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്

ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ല. നിയമവശങ്ങളും മൊഴി വിവരങ്ങളും ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് ടൗണ്‍ സിഐ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് ഇരട്ടത്താപ്പെന്ന് പരാതിക്കാര്‍ കുറ്റപ്പെടുത്തി.

വിഷയത്തില്‍ പൊലീസിന് ഇരട്ടത്താപ്പെന്ന് പരാതിക്കാര്‍ ആരോപിച്ചു. നരേദ്രമോദിക്കെതിരായ അധിക്ഷേപ പരാമര്‍ഷത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. പിന്നെ എന്ത് കൊണ്ട് ഷാഫിക്കെതിരായ പരാമര്‍ഷത്തില്‍ കോണ്‍ഗ്രസസ്സ് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നില്ല എന്നും ചോദിച്ചു. പിണറായിയുടെ പൊലീസ് ആയത് കൊണ്ടാണ്. പൊലീസിന്റെ നിസഹായവസ്ഥ മനസിലാവും. ഷാഫിയെ എം പി ആക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടി എങ്ങനെ മൂന്നാം കക്ഷിയാവും – പരാതിക്കാര്‍ ചോദിക്കുന്നു.

രാഹുല്‍ മങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നേരിട്ടു ഒരു പരാതിയും പൊലീസിന് മുന്നില്‍ ഇല്ലെന്നും എന്നിട്ടും പൊലീസ് അന്വേഷിക്കുന്നു, ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇരട്ടത്താപ്പ് ആണിതെന്നും ആരോപിച്ചു.