ഡിജിറ്റൽ കറൻസിക്ക് സാമ്പത്തിക, സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയും; പ്രധാനമന്ത്രി

 

ഡിജിറ്റൽ കറൻസിക്ക് സാമ്പത്തിക, സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ കറൻസി പുതിയ അവസരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി(സിബിഡിസി) നമ്മുടെ രൂപയുടെ ഡിജിറ്റൽ രൂപമായിരിക്കും അത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും. ഡിജിറ്റൽ കറൻസി ഉപയോഗിച്ച് ഫിസിക്കൽ കറൻസി കൈമാറ്റം ചെയ്യുന്ന സംവിധാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.