ചെറുകിട ഇടത്തരം മേഖലക്ക് രണ്ട് ലക്ഷം കോടി; താങ്ങുവിലക്കായി 2.73 ലക്ഷം കോടി

 

ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി സൂചിപ്പിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറാണ്. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും എന്നത് മുഖ്യലക്ഷ്യം. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു

പ്രധാന പ്രഖ്യാപനങ്ങൾ

എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കും
പിഎം ഗതി പദ്ധതിക്ക് 20,000 കോടി രൂപ
എൽ ഐ സി സ്വകാര്യവത്കരിക്കും
ഓഹരി വിൽപ്പന ഉടൻ തുടങ്ങും
പിപിപി നിക്ഷേപത്തിന് റോഡ് മാപ്പ്
മൂലധന നിക്ഷേപം വർധിപ്പിക്കും
ഉത്പാദന ക്ഷമത വർധിപ്പിക്കും
2022-23ൽ ദേശീയപാത 25,000 കിലോമീറ്റർ ദീർഘിപ്പിക്കും
400 പുതിയ വന്ദേഭാരത് ട്രെയിനുകൾ
2000 കിലോമീറ്റർ റോഡ് കവച് പദ്ധതിയിൽ
മലയോര ഗതാഗത മേഖലയിൽ പർവത് മാലാ പദ്ധതി
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
എംഎസ്എംഇകൾക്ക് വമ്പൻ പദ്ധതികൾ
ഇസിഎൽജിഎസ് മാർച്ച് 2022 വരെ നീട്ടി
എംഎസ്എംഇ
റെയിൽവേ ചരക്ക് നീക്കത്തിന് പദ്ധതി
ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതി നടപ്പാക്കും
62 ലക്ഷം കർഷകർക്ക് കുടിവെള്ളം എത്തിക്കും
വിളകൾക്ക് കെമിക്കൽ ഫ്രീ പദ്ധതി
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി. ഗംഗാ, കാവേരി, കൃഷ്ണ നദികൾ പദ്ധതിയിൽ
റെയിൽവേ ശൃംഖല 2000 കിലോമീറ്റർ കൂടി വർധിപ്പിക്കും
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തും
ചെറുകിട ഇടത്തരം മേഖലകൾക്ക് രണ്ട് ലക്ഷം കോടി വകയിരുത്തും
കർഷകർക്ക് സഹായമായി 2.73 ലക്ഷം രൂപ താങ്ങുവിലക്കായി മാറ്റിവെക്കും
പഠനത്തിനായി ടി വി ചാനലുകൾ സ്ഥാപിക്കും
ഡിജിറ്റൽ സർവകലാശാലാ ഉടൻ ആരംഭിക്കും
ചാനലുകൾ വഴി പ്രാദേശിക ഭാഷകളിൽ പഠനം