സിൽവർ ലൈൻ: കേരളം കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് പുറത്ത്: അതിവേഗ തീവണ്ടിപ്പാത പരിഗണിക്കാത്തത് ഭാരിച്ച ചിലവ് കാരണം
ന്യൂഡെൽഹി: കെ റെയിൽ പദ്ധതി സംബന്ധിച്ച് കേരളം കേന്ദ്രത്തിന് നൽകിയ വിശദീകരണ റിപ്പോർട്ട് പുറത്ത്. കെ റെയിലിന് പ്രതിദിനം 79,000 യാത്രക്കാർ ഉണ്ടാകുമെന്ന പ്രതീക്ഷ ശുഭാപ്തി വിശ്വാസം മാത്രമല്ലെന്ന് കേരളം വിശദീകരണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഡിഎംആർസി നടത്തിയ പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് യാത്രക്കാരാകാൻ സാധ്യതയുള്ളവരുടെ എണ്ണം കണക്കാക്കിയത്. ഈ കണക്കിൽ ഹൃസ്വദൂര ട്രെയിൻ യാത്രക്കാരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേരളം വിശദീകരിച്ചു. ഡിഎംആർസി നടത്തിയ പഠനം പ്രകാരം കേരളത്തിൽ അതിവേഗ തീവണ്ടിയിൽ പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ ഉണ്ടായേക്കും….