കോവിഡ്​ വ്യാപനം; തെരഞ്ഞെടുപ്പ്​ റാലികൾക്കുള്ള വിലക്ക്​ ജനുവരി 31 വരെ തുടരും

 

കോവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്​ റാലികൾക്കുള്ള വിലക്ക്​ ജനുവരി 31 വരെ തുടരുമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ച്​ സംസ്ഥാനങ്ങളിലാണ്​ വിലക്ക്​. നിയന്ത്രണങ്ങൾ പാലിക്കാത്ത പാർട്ടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു.

വീടുകൾ കയറിയുള്ള പ്രചാരണത്തിന്​ പരമാവധി അഞ്ച്​ പേരെ മാത്രമേ അനുവദിക്കുവെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ കോവിഡ്​ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ചീഫ്​ സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്​ട്രേറ്റുമാർക്കാണെന്ന്​ കമ്മീഷൻ വ്യക്​തമാക്കി. നേരത്തെ ജനുവരി 15ന്​ നടന്ന യോഗത്തിൽ റാലികൾക്കുള്ള നിയന്ത്രണം ജനുവരി 22 വരെ കമീഷൻ നീട്ടിയിരുന്നു.