അരുണാചൽ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ 17കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി ഇന്ത്യൻ സേന. അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ആൺകുട്ടിയെ കണ്ടെത്തിയതായും നടപടിക്രമങ്ങൾ പാലിച്ചു വരികയാണെന്നും ചൈനീസ് സൈന്യം തങ്ങളെ അറിയിച്ചെന്ന് പിആർഒ ഡിഫൻസ്, തേസ്പൂർ ലെഫ്റ്റന്റ് കേണൽ ഹർഷവർധൻ പാണ്ഡെ പ്രസ്താവനയിൽ പറഞ്ഞു.
അരുണാചൽ പ്രദേശിലെ സിയൂങ്‌ലയ്ക്ക് കീഴിലുള്ള ലുങ്ത ജോർ പ്രദേശത്ത് നിന്നുള്ള മിറാം തരോൺ എന്ന 17 കാരനെ ജനുവരി 18 മുതലാണ് കാണാതായത്. മിറോ തരോണിനെ ഇന്ത്യൻ മേഖലയിൽ നിന്നും ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് നേരത്തെ അരുണാചൽ എംപി തപിർ ഗാവോ ആരോപിച്ചിരുന്നു. നായാട്ടിന് പോയ തരോണിന് വഴി തെറ്റുകയായിരുന്നുവെന്നാണ് സൂചന