കോതമംഗലത്ത് നിന്ന് ശനിയാഴ്ച കാണാതായ വിദ്യാർഥിയുടെ മൃതദേഹം കുട്ടമ്പുഴ പുഴയിൽ കണ്ടെത്തി. പിണവൂർകുടി സ്വദേശി മഹേഷിനെയാണ്(15) മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് മഹേഷ് കുട്ടമ്പുഴയിലേക്ക് പോയത്.