ജ​മ്മു​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

 

ശ്രീനഗർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ കി​ല്‍​ബാ​ല്‍ ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സൈ​നി​ക​ര്‍ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്.

മേ​ഖ​ല​യി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൂ​ടി ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​വി​ടെ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.