വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. സന്തോഷ് (44) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യറുവേദനയും ഛർദിയും ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് സന്തോഷിന് കൊവിഡ് സ്ഥിരീകരിച്ചത്.
ആദ്യം ജയിലിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ആരോഗ്യനില മോശമായതോടെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജനുവരി 14നാണ് സന്തോഷ് ജയിലിലെത്തിയത്. ജില്ലയിലെ സി എഫ് എൽ ടി സി ജയിലായി പ്രവർത്തിക്കുന്ന വിയ്യൂർ ജില്ലാ ജയിലിൽ നിലവിൽ ഏഴ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്