രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന വർധനവ് വീണ്ടും രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,089 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.73 കോടിയിലെത്തി
24 മണിക്കൂറിനിടെ 385 പേർ കൊവിഡ് ബാധിതരായി മരിച്ചു. ഇതിനോടകം 4,86,451 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 16,56,341 പേരാണ് അസുഖബാധിതരായി ചികിത്സയിൽ കഴിയുന്നത്.
രോഗമുക്തി നിരക്ക് 94.27 ശതമാനമായി കുറഞ്ഞു. അതേസമയം രാജ്യത്ത് ഇതിനടോകം 8209 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.