വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിതമായി വാക്‌സിൻ നൽകുന്നതിന് നിർദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള പൊതുതാത്പര്യം മുൻനിർത്തിയാണ് വാക്‌സിനേഷൻ നടത്തുന്നത്.
എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് പത്ര ദൃശ്യ സാമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയിട്ടുണ്ട്. വാക്‌സിൻ വിതരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുമ്ട്. ഏതെങ്കിലും ആവശ്യത്തിന് ഒരു സാഹചര്യത്തിലും വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി