രാജ്യത്തെ സമൂഹ അടുക്കളകൾക്കായി മാതൃക പദ്ധതി തയാറാക്കാൻ കേന്ദ്രത്തോട്​ സുപ്രീംകോടതി

 

രാജ്യത്തെ സമൂഹ അടുക്കളകൾക്കായി മാതൃക പദ്ധതി തയാറാക്കാൻ കേന്ദ്രത്തോട്​ സുപ്രീംകോടതി.പട്ടിണിമരണങ്ങൾ ഒഴിവാക്കാൻ സമൂഹ അടുക്കള നയം രൂപവത്​കരിക്കണമെന്ന് ആവശ്യപ്പെടുന്ന റിട്ട് ഹർജിയിലാണ്​ നിർദേശം​. പോഷകാഹാരക്കുറവ്, പട്ടിണി മരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാനും പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നിർദേശങ്ങൾ നൽകാനും സംസ്ഥാന സർക്കാറുകൾക്ക്​ സമയം നൽകിയ ബെഞ്ച്​ കേസ് പരിഗണിക്കുന്നത്​ രണ്ടാഴ്ചത്തേക്ക്​ നീട്ടിവെച്ചു.

പട്ടിണി, പോഷകാഹാരക്കുറവുമൂലം മരണം തുടങ്ങിയ വലിയ വിഷയങ്ങളല്ല കോടതിയുടെ പരിഗണനയിലുള്ളത്​. വിശപ്പകറ്റണം. പാവപ്പെട്ട ആളുകൾ തെരുവിൽ വിശക്കുകയാണ്​. ഈ പ്രശ്‌നമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. വിഷയം മനുഷ്യത്വപരമായി എടുത്ത് പരിഹാരത്തിന്​ ശ്രമിക്കുക. ബുദ്ധി പ്രയോഗിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാനും ചീഫ്​ ജസ്റ്റിസ്​ നിർദേശിച്ചു.