പൊതുയോഗം നടത്തിയതിനു മുസ്‍ലിം ലീഗിനും ബിജെപിക്കുമെതിരെ കേസ്

 

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനു കേസെടുക്കുന്നതിൽ പൊലീസിന്റെ രാഷ്ട്രീയ പക്ഷപാതം.

കോവിഡ് നിയന്ത്രണം ലംഘിച്ചു പൊതുയോഗം നടത്തിയതിനു മുസ്‌ലിം ലീഗ്, ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്ത പൊലീസ്, കടപ്പുറത്തു മുഖ്യമന്ത്രി പങ്കെടുത്ത സിപിഎം പൊതുസമ്മേളനത്തിനെതിരെ കണ്ണടച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തിന് എത്തിയത് ആയിരക്കണക്കിനു പ്രവർത്തകർ.