ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ പള്ളി തുറക്കാൻ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുല്‍ അസീസ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്.
ജൂൺ 16 വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് കഴിഞ്ഞ വർഷത്തെ പോലെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം.