Headlines

ആന്ധ്രയിൽ കാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിൽ മനുഷ്യന്റെ ശിരസ്സ്; നരബലിയെന്ന് സംശയം

 

ആന്ധ്രാപ്രദേശിലെ നൽഗൊണ്ടയിൽ കാളിക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിൽ മനുഷ്യന്റെ വെട്ടിയെടുത്ത തല കണ്ടെത്തി. വിഗ്രഹത്തിന്റെ കാൽചുവട്ടിൽ ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ തലയാണ് കണ്ടത്. നരബലിയാണെന്നാണ് സംശയം

പ്രദേശത്ത് താമസിക്കുന്ന ആരുടേതുമല്ല ശിരസ്സെന്ന് പോലീസ് പറയുന്നു. ഹൈദരാബാദിനും നാഗാർജുന സാഗറിനും ഇടയിലുള്ള ദേശീയപാതക്ക് സമീപത്താണ് ചിന്തപ്പള്ളി കാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേറെയെവിടെയെങ്കിലും കൊല നടത്തി തല ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ്.