24 മണിക്കൂറിനിടെ 2.47 ലക്ഷം പേർക്ക് കൊവിഡ്; 380 മരണം

 

രാജ്യത്ത് കൊവിഡിന്റെ മൂന്നാം വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കൊവിഡ് വർധനവ് രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേർക്കാണഅ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തേക്കാൾ 27 ശതമാനം വർധനവാണ് കേസുകളിലുണ്ടായിരിക്കുന്നത്

ഇന്നലെ 1.97 ലക്ഷം പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ രണ്ടര ലക്ഷത്തിലേക്കാണ് കേസുകൾ കുതിക്കുന്നത്. 24 മണിക്കൂറിനിടെ 380 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

13.11 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 11,17,531 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം 5488 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.