24 മണിക്കൂറിനിടെ 46,617 പേർക്ക് കൊവിഡ്; മരണം നാല് ലക്ഷം കടന്നു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 853 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം നാല് ലക്ഷം കഴിഞ്ഞു

4,00,312 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം 3,04,58,251 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതിൽ 2,94,88,918 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 59,384 പേരാണ് രോഗമുക്തി നേടിയത്.

നിലവിൽ 5,09,637 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് 34 കോടിയിലേറെ പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.