സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന മെഗാ തിരുവാതിരക്കളി മാറ്റിവെക്കേണ്ടതായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എല്ലാവരും തയ്യാറായി വന്നപ്പോൾ മാറ്റിവെക്കാൻ പറയാൻ പറ്റിയില്ല. തെറ്റായിപ്പോയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു
ഇടുക്കിയിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര നടക്കുന്നതിനിടെയാണ് മെഗാ തിരുവാതിര അരങ്ങേറിയത്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. കൂടാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അഞ്ഞൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്