കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുലർച്ചെ ചാന്ദ്ഗാം മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണെന്ന് സൈന്യം പറയുന്നു. ഈ വർഷം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ ഏഴ് ഭീകരരെയാണ് സൈന്യം കാശ്മീരിൽ വധിക്കുന്നത്.