Headlines

രാജ്യത്തെ കൊവിഡ് കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്ന് മുന്നറിയിപ്പ്

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരിച്ചതോടെ കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്ന് കൊവിഡ് വാക്‌സിൻ സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എൻ കെ അറോറ. രാജ്യത്തെ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞുകവിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി കഴിഞ്ഞാഴ്ച മാത്രം വലിയ വർധനവാണ് കൊവിഡ് കേസുകളിലുണ്ടായത്. പുതുതായി ഉണ്ടായ അമ്പത് ശതമാനം കേസുകൾക്ക് പിന്നിലും ഒമിക്രോൺ വകഭേദമാണ്. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. സമാനമായ കേസ് വർധനവ് ലോകത്തെ പല നഗരങ്ങളിലും…

Read More

തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

  തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു തമിഴ്‌നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കനിർമാണശാലയുടെ ഉടമയായകറുപ്പുസ്വാമി, ജീവനക്കാരായ ശെന്തിൽകുമാർ, കാശി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ കെട്ടിടം പൂർണമായി തകർന്നു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് വിരുദനഗറിൽ സ്‌ഫോടനമുണ്ടാകുന്നത്. ജനുവരി ഒന്നിന് മറ്റൊരു പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.

Read More

കൊവിഡ് വ്യാപനം അതി രൂക്ഷം: 24 മണിക്കൂറിനിടെ 58,097 കേസുകൾ

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ മുകളിലെത്തുന്നത്. ഇതോടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു 534 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 15,389 പേർ രോഗമുക്തി നേടി. നിലവിൽ 2,14,004 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4,82,551 പേർ കൊവിഡ് ബാധിച്ച് മരിച്ചു

Read More

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുലർച്ചെ ചാന്ദ്ഗാം മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണെന്ന് സൈന്യം പറയുന്നു. ഈ വർഷം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ ഏഴ് ഭീകരരെയാണ് സൈന്യം കാശ്മീരിൽ വധിക്കുന്നത്.

Read More

വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനായി മോദി ഇന്ന് പഞ്ചാബിൽ; തടയുമെന്ന് കർഷകർ

  വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിലെത്തും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഫിറോസ്പൂരിൽ നിന്ന് വൻ റാലി അടക്കം മോദി സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കുള്ള അതിവേഗ പാതയടക്കം 42.750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മോദി നിർവഹിക്കും. അതേസമയം മോദിയുടെ റാലി തടയുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെ കർഷകരും പ്രതിഷേധത്തിനെത്തും. കിസാൻ മോർച്ചയിലെ ബികെയു എകതാ അടക്കം പത്ത് സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കുക….

Read More

കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും: കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനങ്ങൾ

  ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനൊപ്പം കൊവിഡ് വ്യാപനവും രൂക്ഷമായതോടെ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. പഞ്ചാബും ബിഹാറും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും വിവിധ സംസ്ഥാനങ്ങൾ ആലോചിക്കുന്നുണ്ട് രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കാമെന്ന് കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിൽ ഇന്നലെ 2731 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1489 പേരും  ചെന്നൈയിലാണ്. ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. 904 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിൽ…

Read More

ഒമിക്രോണ്‍; കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ

  ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. അണ്ടര്‍ സെക്രട്ടറി തലത്തില്‍ താഴെയുള്ള ജീവനക്കാരില്‍ പകുതിപ്പേര്‍ ഓഫീസില്‍ നേരിട്ട് എത്തിയാല്‍ മതി. മറ്റുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 30,000 കടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശം ഇറക്കിയത്. അംഗപരിമിതരെയും ഗര്‍ഭിണികളെയും ഓഫീസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി. ഓഫീസുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വ്യത്യസ്ത…

Read More

‘ബുള്ളി ബായ്’: അറസ്റ്റിലായത് 18കാരി ശ്വേത സിങ്

  മുസ്‌ലിം വനിതകളെ ‘വിൽപനയ്ക്ക് വച്ച’ ബുള്ളി ബായ് ആപ്പിന് പിന്നിൽ പ്രവർത്തിച്ചതിന് അറസ്റ്റിലായത് 18കാരി ശ്വേത സിങ്. കേസിലെ മുഖ്യപ്രതിയാണ് ഇവരെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഉത്തരാഖണ്ഡിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രുദ്രപൂർ പൊലീസ് സ്റ്റേഷനിൽ ട്രാൻസിറ്റ് റിമാൻഡിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബുള്ളി ബായ് വിവാദവുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിങ് വിദ്യാർഥിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിശാൽ ഝാ എന്ന വിദ്യാർഥിയെ ബെംഗളൂരുവിൽ വച്ചാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവർഷത്തിൽ ജനുവരി…

Read More

ആശങ്ക വിതച്ച് കൊവിഡിന്റെ ഐ.എച്ച്.യു വകഭേദം; ഒമിക്രോണിനേക്കാൾ മാരകം

  ഒമിക്രോൺ വ്യാപനത്തിനിടെ ലോകത്തിന് ആശങ്ക വിതച്ച് കൊവിഡിന്റെ മറ്റൊരു വകഭേദം. ഫ്രാൻസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഐ.എച്ച്.യു(ബി.1.640.2) എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫ്രാൻസിലെ മാർസെലാസിൽ 12 പേരിലാണ് ഐ.എച്ച്.യു സ്ഥിരീകരിച്ചത്. വുഹാനിൽ പടർന്നുപിടിച്ച ആദ്യ കൊവിഡ് വകഭേദത്തിൽ നിന്നും 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ചതാണ് ഐ.എച്ച്.യു. ഒമിക്രോണിനേക്കാൾ മാരകമാണ് പുതിയ വകഭേദമെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകളെ അതിജീവിക്കാൻ ശേഷിയുള്ളതാണ് ഐ എച്ച് യു കാമറൂണുമായി യാത്രാ പശ്ചാത്തലമുള്ളവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കാമറൂണിൽ പോയ…

Read More

24 മണിക്കൂറിനിടെ 37,379 പേർക്ക് കൂടി കൊവിഡ്; 124 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 124 പേർ ഒരു ദിവസത്തിനിടെ മരിച്ചു. നിലവിൽ 1,71,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 11,007 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 4,82,017 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,43,06,414 പേർ രോഗമുക്തി നേടിയിട്ടുണ്ട് അതേസമയം ഒമിക്രോൺ ബാധിതരുടെ എണ്ണം 1982 ആയി ഉയർന്നു. ഇതിൽ 766 കേസുകളും മഹാരാഷ്ട്രയിലാണ് ഡൽഹിയിൽ 382…

Read More