കൊവിഡ് വ്യാപനം അതി രൂക്ഷം: 24 മണിക്കൂറിനിടെ 58,097 കേസുകൾ

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ മുകളിലെത്തുന്നത്. ഇതോടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു

534 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 15,389 പേർ രോഗമുക്തി നേടി. നിലവിൽ 2,14,004 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4,82,551 പേർ കൊവിഡ് ബാധിച്ച് മരിച്ചു