കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 1,26,789 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ. 1,26,789 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്

59,258 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 685 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,29,28,574 ആയി. 1,18,51,393 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,10,319 പേരാണ് ചികിത്സയിൽ കഴിയുന്നത്

 

ഇതിനോടകം 1,66,862 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 9,01,98,673 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.