കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

  കോഴിക്കോട് ചെങ്ങോട്ടുകാവിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെല്ലൂർ സ്വദേശിയായ ഇളവഴുതിരാജ(50)യാണ് മരിച്ചത്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്യവെ രാവിലെ ഏഴ് മണിയോടെയാണ് ട്രെയിനിൽ നിന്നും വീണത്. പത്തംഗ സംഘത്തിനൊപ്പം മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ.

Read More

മധ്യപ്രദേശിൽ 22 പേർ മരിക്കാനിടയായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ

  മധ്യപ്രദേശിൽ 22 പേർ മരിക്കാനിടയായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ മധ്യപ്രദേശിൽ ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ. സാത്‌ന സ്വദേശിയായ ഷംസുദ്ദീൻ(47) എന്നയാൾക്കാണ് ശിക്ഷ. 19 കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ബസ് ഉടമയെ പത്ത് വർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട് 2015 മെയ് 4നാണ് അപകടം നടന്നത്. 65 പേരുമായി…

Read More

നാലുവയസ്സുകാരിയെ കടിച്ചു കുടഞ്ഞ് തെരുവുനായ്ക്കൾ; ഗുരുതര പരുക്ക്

മധ്യപ്രദേശിലെ ഭോപ്പാലിൽ നാല് വയസ്സുള്ള കുട്ടിയ്ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയെ അഞ്ച് നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ കുട്ടിയെ നായ്ക്കൾ വളഞ്ഞിട്ട് കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് ബഹളം കേട്ട് ഓടിയെത്തിയ ഒരാൾ നായ്ക്കളിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് ഇതിന് മുമ്പും കുട്ടികൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതായാണ് വിവരം

Read More

ഡൽഹിയിൽ 21കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികളിൽ തൊഴിലുടമയും

  ഡൽഹിയിൽ 21കാരിയെ തൊഴിലുടമ അടക്കം മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹി ബുധ്വിഹാറിലാണ് സംഭവം. ജിമ്മിലെ ജോലിക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരിൽ 39കാരനായ ജിം ഉടമ, ഇയാളുടെ സുഹൃത്തായ ഫാക്ടറി മുതലാളി എന്നിവരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെൺകുട്ടി പറയുന്നു. ചില ജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് പറഞ്ഞാണ് ജിം ഉടമ അവധി ദിനത്തിൽ…

Read More

കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണം: അമിത് ഷായോട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

  ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഐ.എം.ഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററി(ഐ.എം.സി.)നെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. ചെന്നൈയില്‍ ഡിസംബര്‍ 30, 31 തീയതികളിലുണ്ടായ കനത്തമഴയുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ കത്ത്. ഹൈ അലേര്‍ട്ട് സാഹചര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും അക്കാര്യം സംസ്ഥാന സര്‍ക്കാരിനെ കൃത്യസമയത്ത് അറിയിക്കാനും ആവശ്യമായ ശേഷിയിലേക്ക് ചെന്നൈ ഐ.എം.സിയെ ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തോട്…

Read More

തമിഴ്‌നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു

തമിഴ്‌നാട് ശിവില്ലിപുത്തൂരിന് സമീപം പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നിർമാണ ശാലയാണിത്. കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകട സമയത്ത് 20 പേർ കമ്പനിയിലുണ്ടായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പത്ത് പേർക്ക് പരുക്കേറ്റു. ശിവകാശി മേട്ടുപാടി സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

  സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം പെട്ടന്നുണ്ടായതാണെന്നാണ് നിഗമനം. അന്വേഷണ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ഡിസംബർ 8നാണ് സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് മറ്റ് 12 സൈനിക ഉദ്യോഗസ്ഥരും കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമായിരുന്നു ഹെലികോപ്റ്റർ അപകടമുണ്ടായത്. സംഭവത്തിൽ എയർമാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ അപകടത്തെ…

Read More

ആശങ്കയായി വീണ്ടും കൊവിഡ് വ്യാപനം: 24 മണിക്കൂറിനിടെ 22,775 കേസുകൾ, 406 മരണം

  രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനവാണ് കേസുകളിലുണ്ടായത്. 406 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 1,04,781 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 8949 പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ഡിസംബർ 21ന് 7189 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസത്തിനിടെ മൂന്നിരട്ടിയലധികം വർധനവാണ് കൊവിഡ് കേസുകളിൽ ഉണ്ടായത് ഇതിനിടെ…

Read More

കർണാടകയിൽ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ ആട്ടിപ്പായിച്ച് ദളിത് സ്ത്രീകൾ

  കർണാടകയിലെ തുംകൂറിൽ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ വീട്ടിൽ നിന്നും ഇറക്കിവിട്ട് ദളിത് സ്ത്രീകൾ. ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഒരു വീട്ടിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടി അലങ്കോലമാക്കാനാണ് ബജ്‌റംഗ് ദൾ പ്രവർത്തകരെത്തിയത്. എന്നാൽ സ്ത്രീകൾ ചേർന്ന് ഇവരെ നേരിട്ടതോടെ ഒന്നും പറയാനാകാതെ സംഘ്പരിവാർ പ്രവർത്തകർ തിരികെ പോകുകയായിരുന്നു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടിലെ ആഘോഷം തടയാൻ നിങ്ങളാരാണ് എന്ന ചോദ്യമുയർത്തിയാണ് സ്ത്രീകൾ ബജ്‌റംഗ് ദളുകാരെ…

Read More

ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ

  ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള നിയമം  പ്രാബല്യത്തിൽ. ഇതിനുള്ള വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി. പ്രതിപക്ഷ എതിര്‍പ്പുകൾ തള്ളയായിരുന്നു ആധാറും വോട്ടര്‍ ഐഡിയുംബന്ധിപ്പിക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതോടെ ഇനിമുതൽ വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുമ്പോൾ ആധാര്‍ നമ്പര്‍ കൂടി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടാം. അതേസമയം രാജ്യത്ത് ഏക വോട്ടര്‍ പട്ടിക തയ്യാറാക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന വിവരവും…

Read More