മധ്യപ്രദേശിലെ ഭോപ്പാലിൽ നാല് വയസ്സുള്ള കുട്ടിയ്ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയെ അഞ്ച് നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ കുട്ടിയെ നായ്ക്കൾ വളഞ്ഞിട്ട് കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
ബഹളം കേട്ട് ഓടിയെത്തിയ ഒരാൾ നായ്ക്കളിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് ഇതിന് മുമ്പും കുട്ടികൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതായാണ് വിവരം