കോഴിക്കോട് താമരശ്ശേരിയിൽ വളർത്തു നായ്ക്കളുടെ കടിയേറ്റ് യുവതിക്ക് ഗരുതുര പരുക്ക്. അമ്പായത്തോടാണ് സംഭവം. ജോലിക്ക് പോകുകയായിരുന്ന യുവതിയെ റോഡിലിട്ട് നായകൾ കടിച്ചു കീറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫൗസിയ എന്ന യുവതിക്കാണ് പരുക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകൻ റോഷന്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. റോഷനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഫൗസിയയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ നായകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇവ കടി വിടാൻ തയ്യാറായില്ല
മുമ്പും നിരവധി പേർക്ക് ഇതേ നായകളുടെ കടിയേറ്റിട്ടുണ്ട്. വിദേശയിനം നായകളെ അടച്ചിടാതെ അഴിച്ചു വിട്ട് വളർത്തുന്നതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.