ശബരിമലയിൽ നാല് ദിവസത്തേക്ക് കടുത്ത നിയന്ത്രണം; പമ്പാ സ്‌നാനം അനുവദിക്കില്ല

മഴ മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ നിയന്ത്രണം. അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ ശബരിമലയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മഴക്കെടുതി പ്രയാസമുള്ള ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു…

Read More

അതിശക്തമായ മഴ; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു: സര്‍വ്വകലാശാലകള്‍ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി മഴ തുടരുന്നതിനാല്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് , കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും കേരളാ സര്‍വകലാശാലയും നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു….

Read More

ദുബൈയിൽ ജനവാസ മേഖലയിൽ ശക്തമായ ഭൂചലനം; യുഎഇയുടെ മറ്റിടങ്ങളിലും ഭൂമി കുലുങ്ങി

ദുബൈയിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം 3.38നാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടർ സ്‌കൈയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ജനവാസ കേന്ദ്രങ്ങളിൽ കുലുക്കമുണ്ടായതോടെ ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴേക്ക് ഓടുകയായിരുന്നു. യുഎഇയിൽ ഷാർജയിലും റാസൽ ഖൈമയിലും ഭൂചലനം അനുഭവപ്പെട്ടു. സൗദി, ബഹ്‌റൈൻ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഇറാനാണ് ഭൂചലനത്തിന്റെ ഉത്സവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം സർക്കാർ ഉടൻ പുറത്തുവിടും

Read More

പത്തനംതിട്ടയിലും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട/ആലപ്പുഴ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട. ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടങ്ങൾ. ഇരു ജില്ലകളിലും പ്രൊഫഷനല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്ന് പത്തനംതിട്ട കലക്ടർ ഉത്തരവിട്ടു. അതിനിടെ, കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ…

Read More

ഫിറ്റ്നസ് നിലനിർത്താം; ഭക്ഷണക്രമത്തില്‍ ചേര്‍ക്കൂ കാലറി കുറഞ്ഞ ഈ അഞ്ച് പച്ചക്കറികൾ

  ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളുമൊക്കെ നല്‍കുന്നതില്‍ പഴങ്ങളും പച്ചക്കറികളും വലിയ പങ്ക് വഹിക്കാറുണ്ട്. ഒരു സന്തുലിത ഭക്ഷണക്രമത്തില്‍ ഇവ ഒഴിച്ചു കൂടാന്‍ വയ്യാത്തതാണ് താനും. എന്നാല്‍ വണ്ണം കുറയ്ക്കാനും ഫിറ്റായി ഇരിക്കാനും വേണ്ടി ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമ്പോൾ എല്ലാത്തരം പച്ചക്കറികളും കഴിക്കാന്‍ സാധിച്ചെന്ന് വരില്ല. അപ്പോഴും ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കാലറി കുറഞ്ഞ അഞ്ച് പച്ചക്കറികള്‍ പരിചയപ്പെടാം. 1. കാബേജ് ഫൈബർ സമ്പുഷ്ടമായ കാബേജ് ഇന്ത്യയില്‍ സമൃദ്ധമായി ലഭ്യമായ പച്ചക്കറിയാണ്. സൂപ്പും ബ്രോത്തും ഉണ്ടാക്കാനും…

Read More

കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം പാറമ്മൽ സാജിദിന്റെ മകൻ നസൽ ആണ് മരിച്ചത്. വീട്ടിൽ കിണർ കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്‌ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നസൽ കുഴിയിലേക്ക് വീണത്

Read More

കലാശപ്പോരിൽ ടോസിന്റെ ഭാഗ്യം ഓസ്‌ട്രേലിയക്ക്; ന്യൂസിലാൻഡിനെ ബാറ്റിംഗിന് അയച്ചു

ടി20 ഫൈനലിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും. ദുബൈയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ദുബൈയിലെ പിച്ച് രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ തുണയ്ക്കുന്ന ചരിത്രമാണുള്ളത്. ഇതിനാൽ തന്നെ മത്സരത്തിൽ ടോസ് നിർണായകമാണ് പരുക്കേറ്റ ഡെവോൺ കോൺവേക്ക് പകരം ടിം സെയ്ഫർട്ടിനെ ഉൾപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചത്. അതേസമയം പാക്കിസ്ഥാനെ തകർത്താണ് ഓസ്‌ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയത്. ന്യൂസിലാൻഡ് ടീം: മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ,…

Read More

മോശം കാലാവസ്ഥ; കടലിൽ പോകരുത്: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് തീരത്ത്‌ നവംബർ 14 മുതൽ 15 വരെയും കർണാടക തീരത്ത് നവംബർ 14 മുതൽ 16 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ നാളെ വരെ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലയവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ…

Read More

ഇ ഡി, സിബിഐ തലവൻമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാൻ കേന്ദ്രത്തിന്റെ ഓർഡിനൻസ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ അഞ്ച് വർഷമാണ് ഇ ഡി, സിബിഐ തലവൻമാരുടെ കാലാവധി. ഇതാണ് അഞ്ച് വർഷത്തിലേക്ക് നീട്ടാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഓർഡിനൻസ് പ്രകാരം കേന്ദ്ര ഏജൻസി തലവൻമാരുടെ കാലാവധി രണ്ട് വർഷത്തിന് ശേഷം ഓരോ വർഷമായി മൂന്ന് തവണ നീട്ടാം. സുബോധ് കുമാർ ജെയ്‌സ്വാളാണ് നിലവിലെ സിബിഐ തലവൻ. 2021 മെയ് മാസത്തിലാണ് അദ്ദേഹത്തെ രണ്ട്…

Read More

സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊവിഡ്, 46 മരണം; 7228 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂർ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂർ 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269, മലപ്പുറം 251, പത്തനംതിട്ട 244, ആലപ്പുഴ 218, കാസർഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,26,642 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,21,139 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5503 പേർ ആശുപത്രികളിലും…

Read More