മഴ മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ നിയന്ത്രണം. അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ ശബരിമലയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവിലും ഇറങ്ങരുത്.
സ്‌പോട്ട് ബുക്കിംഗ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മഴക്കെടുതി പ്രയാസമുള്ള ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ദുരിതാശ്വാസ ക്യാമ്പുകളിൽ പരാതികളില്ലാതെ ശ്രദ്ധിക്കണം. ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൽ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കണം. ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണം.