ദുബൈയിൽ ജനവാസ മേഖലയിൽ ശക്തമായ ഭൂചലനം; യുഎഇയുടെ മറ്റിടങ്ങളിലും ഭൂമി കുലുങ്ങി

ദുബൈയിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം 3.38നാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടർ സ്‌കൈയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ജനവാസ കേന്ദ്രങ്ങളിൽ കുലുക്കമുണ്ടായതോടെ ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴേക്ക് ഓടുകയായിരുന്നു.

യുഎഇയിൽ ഷാർജയിലും റാസൽ ഖൈമയിലും ഭൂചലനം അനുഭവപ്പെട്ടു. സൗദി, ബഹ്‌റൈൻ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഇറാനാണ് ഭൂചലനത്തിന്റെ ഉത്സവം.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം സർക്കാർ ഉടൻ പുറത്തുവിടും