കോട്ടയം പാലായിൽ ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 31കാരനായ അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും ബഹളമുണ്ടായി. ഇതിന് പിന്നാലെ ഷിനു ഉറങ്ങാൻ പോയി. ഈ സമയത്താണ് ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. ഇതിന് പിന്നാലെ ഗോപാലകൃഷ്ണൻ ഒളിവിൽ പോകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗോപാലകൃഷ്ണനെ പിടികൂടിയത്.