തൃശ്ശൂർ അവിണിശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു; മാതാവ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

തൃശ്ശൂർ ചേർപ്പ് അവിണിശ്ശേരിയിൽ യുവാവ് പിതാവിനെ മർദിച്ചു കൊന്നു. അവിണിശ്ശേരി കറുത്തേടത്ത് രാമകൃഷ്ണനാണ് മരിച്ചത്. രാമകൃഷ്ണന്റെ ഭാര്യ തങ്കമണിക്കും മർദനത്തിൽ ഗുരുതര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഇവരുടെ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്നലെ രാത്രിയോടെയാണ് സംഭവം. ആയുധമുപയോഗിച്ച് പ്രദീപ് ഇരുവരുടെയും തലയ്ക്കടിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാമകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രദീപ് സ്ഥിരം മദ്യപാനിയാണ്.