ലോകത്ത് ആദ്യമായി 11 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി ക്യൂബ
കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ ആരംഭിച്ച ലോകത്തെ ആദ്യ രാജ്യമായി ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബ. തദ്ദേശീയമായ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ക്യൂബ കണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്നത്. അതേസമയം ഈ വാക്‌സിന് ഇതുവരെ ലോകാരാഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 1.12 കോടി മാത്രം ജനസംഖ്യയുള്ള ക്യൂബ സ്‌കൂളുകൾ പൂർണമായും തുറക്കുന്നതിന് മുമ്പ് എല്ലാ പൗരൻമാർക്കും കോവിഡ് വാക്‌സിൻ നൽകാനാണ് തീരുമാനം. ഇന്നലെയാണ് ക്യൂബയിലെ പുതിയ അധ്യയന വർഷം ആരംഭിച്ചത്. പക്ഷേ പഠനം ഇപ്പോഴും ഡിജിറ്റലായി തുടരുകയാണ്. അതേസമയം…