ജോർഹത്ത്: ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. അസമിലെ ജോർഹത്തിലാണ് സംഭവം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്.
വൈകുന്നേരം നാലരയോടെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ഫെറി ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് ബോട്ടുകളിൽ നൂറിലെറെ പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.