സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായി. പരിശോധിച്ച 47 സാമ്പിളുകളിൽ 46 എണ്ണവും നെഗറ്റീവാണ്. സമ്പർക്ക പട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇതിൽ 68 പേർ നിരീക്ഷണത്തിലാണ്. 12 പേർക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്.
നിലവിൽ റിസൾട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷിക്കും. പിന്നീട് വീട്ടിൽ ക്വാറന്റൈൻ സൗകര്യമുണ്ടെങ്കിൽ മാത്രം വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കാൻ അനുവദിക്കും.
നിപയുമായി ബന്ധപ്പെട്ട് 4995 വീടുകളിൽ സർവേ നടത്തി. 27,536 പേരെ നേരിൽ കണ്ടതിൽ 44 പേർക്ക് പനി ലക്ഷണമുണ്ട്. ഇവരെ പരിശോധിക്കും.