കാറിടിച്ച് ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്നകളഞ്ഞ ബോളിവുഡ് നടൻ രജത് ബേദിക്കെതിരെ കേസ്. ആന്ധേരിയിൽ വെച്ചാണ് രജത് ബേദിയുടെ കാറിടിച്ച് രാജേഷ് ദൂത് എന്നയാൾക്ക് പരുക്കേറ്റത്. രജത് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു.
തന്റെ കാറിടിച്ചാണ് രാജേഷിന് പരുക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. സഹായിക്കാമെന്ന് പറഞ്ഞ ശേഷം രജത് സ്ഥലം വിടുകയായിരുന്നുവെന്ന് രാജേഷിന്റെ കുടുംബം ആരോപിച്ചു. രാജേഷിന്റെ നില ഗുരുതരമാണ്