ഇടുക്കി പൂപ്പാറയിൽ ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ മകന്റെ ശ്രമം

 

ഇടുക്കി പൂപ്പാറയിൽ ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ മകന്റെ ശ്രമം. സ്വത്ത് തർക്കത്തെ തുടർന്നാണ് 55കാരനായ സോളമനെ മകൻ ജയപ്രകാശ് വെട്ടിയത്. വാക്കത്തി കൊണ്ട് തലയ്ക്കാണ് വെട്ടേറ്റത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ മകൻ ജയപ്രകാശിനായി പോലീസ് അന്വേഷണം തുടങ്ങി. തലയ്ക്കും കാലിനും പരുക്കേറ്റ സോളമനെ തേനി മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.