യൂറോ കപ്പിലെ മരണഗ്രൂപ്പിൽ ഫ്രാൻസും പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിൽ നിന്ന് ആരൊക്കെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കുമെന്ന് ഈ മത്സരത്തോടെ വ്യക്തമാകും. ഒരു ജയവും ഒരു സമനിലയുമായാണ് ഫ്രാൻസ് മൂന്നാം മത്സരത്തിനൊരുങ്ങുന്നത്. ഒരു ജയവും ഒരു തോൽവിയുമാണ് പോർച്ചുഗലിനുള്ളത്
ഇന്ന് രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. നിലവിലെ ചാമ്പ്യൻമാരാണ് പോർച്ചുഗൽ. ഹംഗറിയെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ ടൂർണമെന്റ് ആരംഭിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ ജർമനിയോട് പരാജയപ്പെട്ടു.
നാല് പോയിന്റുമായി ഫ്രാൻസാണ് ഗ്രൂപ്പിൽ ഒന്നാമത്. ജർമനിക്കും പോർച്ചുഗലിനും മൂന്ന് പോയിന്റ് വീതമുണ്ട്. ഗോൾ ശരാശരിയിൽ ജർമനിയാണ് രണ്ടാം സ്ഥാനതത്്.