ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആർ ആർ ആർ(രണം, രൗദ്രം, രുധിരം) റിലീസ് മാറ്റി. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ റീലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്
ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചതോടെയാണ് റിലീസ് മാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായത്. പുതുക്കിയ റിലീസ് തീയതി പിന്നീട് അറിയിക്കും.
രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നി സ്വാതന്ത്ര സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 450 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയ ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്.