രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആർ ആർ ആർ’ ന്റെ ട്രെയിലർ പുറത്തിറങ്ങി

 

ബാഹുബലി 2ന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ ന്റെ ട്രെയിലർ പുറത്തുവിട്ടു. രൗദ്രം രണം, രുധിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർ ആർ ആർ. രാംചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ

3.15 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 2022 ജനുവരി 7നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

അജയ് ദേവ്ഗൺ, ആലിയ ഭട്ട്, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത ഇരുവരും യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ ഇരുവരും പരസ്പരം കണ്ടിരുന്നുവെങ്കിൽ എന്തായിരിക്കുമെന്ന ഭാവനയാണ് ചിത്രത്തിൽ രാജമൗലി പകർത്തുന്നത്.