പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അസമിൽ നിന്നുള്ള പത്മശ്രീ ജേതാവ് ഉദ്ദവ് ബരാലി അറസ്റ്റിൽ. ബരാലിയുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്
ഡിസംബർ 17ന് ജില്ലാ ലീഗൽ അതോറിറ്റിക്ക് ലഭിച്ച പരാതി ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ഉദ്ദബിനെ 25,000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടു. അതേസമയം സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ട്.
സയൻസിനും സാങ്കേതികതക്കും വേണ്ടി നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഉദ്ദബ് ബരാലിക്ക് 2019ൽ പത്മശ്രീ നൽകിയത്. നെല്ല് മെതിക്കുന്ന യന്ത്രം അടക്കം 460ഓളം മെഷീനുകളുടെ പേറ്റന്റ് ഇയാൾക്ക് സ്വന്തമായുണ്ട്.