ഗുജറാത്തിലെ സൂറത്തിൽ വിഷ വാതക ചോർച്ചയെ തുടർന്ന് ആറ് പേർ മരിച്ചു. സച്ചിൻ ജിഐഡിസി ഏരിയയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലെ കെമിക്കൽ ടാങ്കറാണ് ചോർന്നത്. 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
കെമിക്കൽ ടാങ്കറിന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞയുടനെ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സേനാംഗങ്ങളാണ് ആളുകളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ആറ് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സയിൽ തുടരുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.