കടുത്ത പനി: നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം നീരജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്നലെ പാനിപ്പത്തിൽ നീരജ് ചോപ്ര സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.