വി കെ ശശികലയെ ബംഗാളൂരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശാരീരിക അവശതകളെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു
അതേസമയം കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. കടുത്ത ശ്വാസതടസ്സം, ചുമ, പനി, തളർച്ച എന്നിവയാണ് ശശികലക്കുള്ളത്. പ്രമേഹവും അമിത രക്തസമ്മർദവുമുണ്ട്. അതേസമയം ശശികലക്ക് ചികിത്സ നൽകാൻ ജയിൽ അധികൃതർ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു
മികച്ച ചികിത്സ ഉറപ്പുവരുത്താൻ കർണാടക സർക്കാർ തയ്യാറാകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ടിടിവി ദിനകരൻ അടക്കമുള്ള ബന്ധുക്കൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്.